കൊല്ലം: ജില്ലയില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടികയായി. ആകെ 2220425 വോട്ടര്‍മാര്‍. 19 ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ ഉള്ള പട്ടികയില്‍ സ്ത്രീകള്‍ 1177437 പേരും 1042969 പുരുഷന്മാരുമുണ്ട്
കോര്‍പ്പറേഷന്‍ പരിധിയില്‍ 306365 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 159976 സ്ത്രീ വോട്ടര്‍മാരും 146387 പുരുഷന്മാരും രണ്ട് ട്രാന്‍സ്ജന്റര്‍ വിഭാഗക്കാരും ഉള്‍പ്പെടുന്നു. നാല് മുനിസിപ്പാലിറ്റികളിലായി ആകെ 141284 വോട്ടര്‍മാരുണ്ട്. 75375 സ്ത്രീകളും 65909 പുരുഷന്മാരും. ഗ്രാമപഞ്ചായത്തുകളില്‍ മാത്രമായി ആകെ 1772776 വോട്ടര്‍മാരുണ്ട്. 17 ട്രാന്‍സ്‌ജെന്‍ഡര്‍മാരും 942086 സ്ത്രീകളും, 830673 പുരുഷന്മാരുമുണ്ട്.
തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിലാണ് ഏറ്റവുമധികം വോട്ടര്‍മാരുള്ളത് 47195. സ്ത്രീ വോട്ടര്‍മാരും പുരുഷ വോട്ടര്‍മാരും ഏറ്റവും അധികമുള്ള പഞ്ചായത്തും ഇതുതന്നെ. മയ്യനാട് ഗ്രാമപഞ്ചായത്തില്‍ 42228 വോട്ടര്‍മാര്‍ ഉണ്ടെങ്കിലും പുരുഷ വോട്ടര്‍മാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് പന്മനയാണ്.