കോട്ടയം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രികകള്‍ സ്വീകരിച്ചു തുടങ്ങിയ വ്യാഴാഴ്ച  (നവംബര്‍ 12) സമര്‍പ്പിക്കപ്പെട്ടത് ആറു പത്രികകള്‍.

തലയാഴം ഗ്രാമപഞ്ചായത്തില്‍ രണ്ടു സ്ഥാനാര്‍ഥികളും ചങ്ങാശേരി മുനിസിപ്പാലിറ്റിയിലും ഉഴവൂര്‍, പൂഞ്ഞാര്‍, അകലക്കുന്നം ഗ്രാമപഞ്ചായത്തുകളിലും ഓരോ സ്ഥാനാര്‍ഥികള്‍ വീതവുമാണ് പത്രിക നല്‍കിയത്.