നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കേണ്ടതിന്റെ രണ്ടാം ദിനത്തില്‍ (നവംബര്‍ 13) ജില്ലയില്‍ മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലായി ലഭിച്ചത് 41 നാമനിര്‍ദ്ദേശപത്രികകള്‍. മുനിസിപ്പാലിറ്റികളില്‍ നാലും ബ്ലോക്ക് പഞ്ചായത്തില്‍ ഒന്നും ഗ്രാമപഞ്ചായത്തുകളില്‍ 36 നാമനിര്‍ദ്ദേശപത്രികകളുമാണ് ലഭിച്ചത്.

പാലക്കാട്, പട്ടാമ്പി, ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റികളില്‍ ഓരോന്നും പാലക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ ഒന്നും അകത്തേത്തറ,  പറളി, പുതുശ്ശേരി, അയിലൂര്‍, മേലാര്‍കോട്, പുതുക്കോട്, കൊഴിഞ്ഞാമ്പാറ, കോങ്ങാട്, മുണ്ടൂര്‍, കുലുക്കല്ലൂര്‍, ലെക്കിടി പേരൂര്‍, നെല്ലായ, ശ്രീകൃഷ്ണപുരം, പഞ്ചായത്തുകളിലായി 36 നാമനിര്‍ദ്ദേശപത്രികകളും ലഭിച്ചു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ നാമനിര്‍ദ്ദേശപത്രികകള്‍ ലഭിച്ചത് നെല്ലായ പഞ്ചായത്തിലാണ്. 21 നാമിനിര്‍ദ്ദേശപത്രികകളാണ് നെല്ലായ പഞ്ചായത്തില്‍ രണ്ടാം ദിനം ലഭിച്ചത്.

നവംബര്‍ 12ന് കോട്ടായി പഞ്ചായത്തില്‍ ലഭിച്ച ഒരു നാമനിര്‍ദ്ദേശ പത്രികയടക്കം ജില്ലയില്‍ ഇതുവരെ 42 നാമനിര്‍ദ്ദേശപത്രികകളാണ് ലഭിച്ചത്.