ഷൊര്‍ണൂര്‍ ഐ.പി.ടി ആന്റ് ഗവ.പോളിടെക്നിക് കോളേജില്‍ 2020-2021 വര്‍ഷത്തെ ഡിപ്ലോമ കോഴ്സിന്റെ മൂന്നാം അലോട്ട്മെന്റ് അഡ്മിഷന് നവംബര്‍ 16, 17, 18, 19 തിയതികളില്‍ രാവിലെ ഒമ്പതിനും വൈകീട്ട് നാലിനും ഇടയ്ക്ക് നടക്കും. വിദ്യാര്‍ത്ഥികള്‍ രക്ഷിതാവിനോടൊപ്പം ആവശ്യമായ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അലോട്ട്മെന്റ് സ്ലിപ്, രജിസ്ട്രേഷന് സ്ലിപ്, ഫീസ് എന്നിവ സഹിതം കോളേജില്‍ എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫീസ് എ.ടി.എം കാര്‍ഡ് (ഇ-പോസ്) മുഖേന അടക്കണം. കൂടുതല്‍ വിവരങ്ങള്‍ polyadmission.org, iptgptc.ac.in എന്നിവയില്‍ ലഭിക്കും.
