ആലപ്പുഴ: അഞ്ചാമത് ആയുര്‍വേദ ദിനം, ഭാരതീയ ചികിത്സാവകുപ്പ്, എ.എം.എ.ഐ, നാഷണല്‍ ആയുഷ്മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വെള്ളിയാഴ്ച ആഘോഷിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ സൂം മീറ്റിംഗ് വഴി നടത്തിയ പരിപാടി ഗാനരചയിതാവും കവിയുമായ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ ഉദ്ഘാടനം ചെയ്തു. ‍ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്. ഷീബ അദ്ധ്യക്ഷയായിരുന്നു.

ഡോ.കെ.എസ്.വിഷ്ണുനമ്പൂതിരി സ്വാഗതം പറഞ്ഞു. ഗവ: ആയുര്‍വേദ കോളേജ് ആര്‍.എം.ഓ ഡോ.എസ്.ഗോപകുമാര്‍ കോവിഡും ആയുര്‍വേദവും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ.രാധാകൃഷ്ണന്‍ (ജില്ലാ പ്രോഗ്രാം മാനേജര്‍, എന്‍.എച്ച്.എം.) ഡോ.ശ്രീജിനന്‍ (ജില്ലാ പ്രോഗ്രാം മാനേജര്‍, നാം), ശ്രീകുമാരന്‍തമ്പി (ജില്ലാ പ്രസിഡന്‍റ്, സീനിയര്‍ സിറ്റിസണ്‍സ് ഫോറം, ആലപ്പുഴ), ജി.ശശിധരന്‍ (സെക്രട്ടറി കെ.എസ്.എസ്.പി.യു ആലപ്പുഴ ടൗണ്‍), ഡോ.സൈനുലാബ്ദീന്‍ (പ്രസിഡന്‍റ് എ.എം.എ.ഐ, ആലപ്പുഴ) ഡോ.റാണി.പി.എസ് (സി.എം.ഒ, ജില്ലാ ആയുര്‍വേദ ആശുപത്രി, ആലപ്പുഴ), ഡോ.ശാലിനി തോമസ് (കണ്‍വീനര്‍, എപ്പിഡെമിക് സെല്‍, ആലപ്പുഴ), ഡോ.രശ്മി.എസ്.രാജ് (നോഡല്‍ ഓഫീസര്‍, കോവിഡ് റെസ്പോണ്‍സ് സെല്‍, ആലപ്പുഴ), വിമല്‍റോയ്, സി.ഷീല, ഡോ.റോയ് ബി. ഉണ്ണിത്താന്‍ (കണ്‍വീനര്‍, ആയുഷ്ഗ്രാമം) എന്നിവര്‍ സംസാരിച്ചു. ഭാരതീയ ചികിത്സാവകുപ്പ് മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് സുനേത്രി ആയുര്‍വേദാശ്രം, തൃശ്ശൂര്‍ ഡയറക്ടര്‍ ഡോ.എം.പ്രസാദ് കോവിഡും ആയുര്‍വേദവും എന്ന വിഷയത്തില്‍ 17ന് സൂം വഴി ക്ലാസ് നടത്തും.