എറണാകുളം: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ എലിപ്പനി രോഗവും അതോടനുബന്ധിച്ച് മരണങ്ങളും കൂടുന്ന സാഹചര്യത്തിൽ രോഗപ്രതിരോധ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മൃതസഞ്ജീവനി 2020 എന്ന പേരിൽ എലിപ്പനി നിയന്ത്രണ ക്യാമ്പയിൻ ജില്ലയിൽ നടപ്പിലാക്കുന്നു. ക്യാമ്പയിൻ പ്രവർത്തനങ്ങളിൽ വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പുവരുത്തുന്നതിനായി നവംബർ 17ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ അവലോകനയോഗം ചേരും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഓൺലൈനിലാണ് യോഗം ചേരുന്നത്.