കേരള-കന്യാകുമാരി തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല

16-11-2020 മുതൽ 17-11-2020 വരെ: കേരള തീരത്തും കന്യാകുമാരി മേഖലയിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ കാറ്റ് വീശാനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മൽസ്യത്തൊഴിലാളികൾ ഈ ദിവസങ്ങളിൽ ഈ മേഖലകളിൽ മൽസ്യബന്ധനത്തിനു പോകരുത്.

(പുറപ്പെടുവിച്ച സമയം: 4.30 PM, 16-11-2020)
IMD- KSDMA