ജില്ലയില്‍ ഡിസംബര്‍ 10ന് നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഗ്രാമപഞ്ചായത്തുകളില്‍ താമസിക്കുന്നവര്‍ക്ക് മൂന്ന് സ്ഥാനാര്‍ഥികളെയും നഗരസഭാ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് ഒരു സ്ഥാനാര്‍ഥിയെയും തിരഞ്ഞെടുക്കാം.
ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്കാണ് വോട്ട് ചെയ്യേണ്ടത്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ക്കായി പ്രത്യേകം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും സജ്ജീകരിക്കും. മൂന്ന് മെഷീനുകളില്‍ ആയി ഒരേസമയം മൂന്ന് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് നല്‍കാം. നഗരസഭാ പരിധിയില്‍ നഗരസഭയിലേക്ക് ഉള്ള ഒരു സ്ഥാനാര്‍ത്ഥിക്ക് മാത്രമാണ് വോട്ട് ചെയ്യേണ്ടത്.