കൊല്ലം : ജില്ലയില്‍ തിങ്കളാഴ്ച 654 പേര്‍ കോവിഡ് രോഗമുക്തരായി. 191 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ തിരുമുല്ലാവരാത്തും ഗ്രാമപഞ്ചായത്തുകളില്‍ ഉമ്മന്നൂര്‍, ശാസ്താംകോട്ട പ്രദേശങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്. സമ്പര്‍ക്കം മൂലം 185 പേര്‍ക്കും  ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും  രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പ്പറേഷനില്‍ 49 പേരാണ് രോഗബാധിതര്‍. തിരുമുല്ലാവാരം-10, കാവനാട്-9, ഉളിയക്കോവില്‍, വടക്കേവിള എന്നിവിടങ്ങളില്‍ നാലുവീതവും മുളങ്കാടകം-3 രോഗബാധിതരുള്ളത്.

മുനിസിപ്പാലികളില്‍ കരുനാഗപ്പള്ളി-7, പുനലൂര്‍-6 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ ഉമ്മന്നൂര്‍-20, ശാസ്താംകോട്ട-14, ചവറ, വിളക്കുടി ഭാഗങ്ങളില്‍ ഒന്‍പത് വീതവും നീണ്ടകര, ഇളമാട്, തൃക്കോവില്‍വട്ടം പ്രദേശങ്ങളില്‍ ആറുവീതവും ചാത്തന്നൂര്‍,പന്മന എന്നിവിടങ്ങളില്‍ നാലുവീതവും ആദിച്ചനല്ലൂര്‍, നെടുവത്തൂര്‍, പത്തനാപുരം ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്.

തേവന്നൂര്‍ സ്വദേശി അനില്‍കുമാര്‍(42), സദാനന്ദപുരം സ്വദേശിനി സുശീല(56) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.