കൊല്ലം താലൂക്കിലെ വിവിധ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വ്യാപാര സ്ഥാപനങ്ങളിലെ അളവ് തൂക്ക ഉപകരണങ്ങളുടെ പുനപരിശോധനയും മുദ്രവയ്പ്പും നവംബര്‍ 20 നും 23 നും കോവിഡ് മാനദണ്ഡ പ്രകാരം നടക്കുമെന്ന് ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു. സ്ഥാപന ഉടമകള്‍ 8590529011 നമ്പരില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്ത് ടോക്കണ്‍ വാങ്ങണം.
എഴുകോണ്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്ഥാപനങ്ങളുടേത് നവംബര്‍ 20 ന് രാവിലെ 10 മുതല്‍ 12.30 വരെ എഴുകോണ്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലും കരീപ്ര ഗ്രാമപഞ്ചായത്തിലേത് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ കരീപ്ര സര്‍വീസ് സഹകരണ ബാങ്കിലും നടക്കും. ശക്തികുളങ്ങര ഗ്രാമപഞ്ചായത്തിലേത് നവംബര്‍ 23 ന് രാവിലെ രാവിലെ 10 മുതല്‍ 12.30 വരെ ശക്തികുളങ്ങര കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസിലും ഇളമ്പള്ളൂര്‍/കൊറ്റങ്കര ഗ്രാമപഞ്ചായത്തിലേത് രാവിലെ 10 മുതല്‍ 12.30 വരെ ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലും നടക്കും.