പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപന പൊതുതെരഞ്ഞെടുപ്പില്‍ മാതൃകാ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളില്‍ നടപടി സ്വീകരിക്കുന്നതിനും സംശയങ്ങള്‍ നിവാരണം ചെയ്യുന്നതിനുമായി ജില്ലാതല മോണിറ്ററിംഗ് സമിതി രൂപീകരിച്ചു ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവായി.
ജില്ലാ കളക്ടറാണ് സമിതി ചെയര്‍മാന്‍.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കണ്‍വീനറും ജില്ലാ പോലീസ് മേധാവി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, എല്‍.എ ഡെപ്യുട്ടി കളക്ടര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സമിതിയാണ് നിലവില്‍ വന്നത്.
മാതൃകാ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട പരാതികള്‍ പത്തനംതിട്ട എല്‍.എ ഡെപ്യുട്ടി കളക്ടര്‍ സ്വീകരിക്കും. ഇത് റിപ്പോര്‍ട്ടിനായി പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ക്ക് കൈമാറും. പരാതികള്‍ക്ക് ഉടന്‍തന്നെ പരിഹാരം കാണണമെന്നും കുറ്റക്കാര്‍ക്കെതിരെ ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഏതെങ്കിലും വിഷയം സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍ ആവശ്യമുള്ളപക്ഷം റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് കൈമാറും.