എറണാകുളം : തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി നാലാം ദിവസം നാമ നിർദ്ദേശ പത്രിക സമർപ്പിച്ചത് സ്ഥാനാർത്ഥികൾ. 1960 നാമ നിർദേശ പത്രികകൾ ആണ് നാലാം ദിനം സമർപ്പിച്ചത്.

ഗ്രാമ പഞ്ചായത്തുകളിൽ 875 സ്ഥാനാർത്ഥികളും ബ്ലോക്ക്‌ പഞ്ചായത്തിൽ 67 സ്ഥാനാർത്ഥികളും ജില്ലാ പഞ്ചായത്തിൽ 60 സ്ഥാനാർത്ഥികളും നാമ നിർദേശ പത്രിക സമർപ്പിച്ചു. കൊച്ചി കോർപറേഷനിലേക്കുള്ള 45 സ്ഥാനാർഥികൾ ആണ് നാമ നിർദേശ പത്രിക സമർപ്പിച്ചത്. മുൻസിപ്പാലിറ്റികളിൽ 155സ്ഥാനാർത്ഥികൾ നാമ നിർദേശ പത്രിക സമർപ്പിച്ചു . ജില്ലയിൽ ഇതു വരെ 2973 നാമ നിർദേശ പത്രികകൾ ആണ് ലഭിച്ചത്. നവംബർ 19 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.