- തദ്ദേശ തെരഞ്ഞെടുപ്പിലെ പെരുമാറ്റചട്ടവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന സംശയനിവാരണത്തിനും പരാതികളില്‍ പരിഹാരം കാണുന്നതിനും ജില്ലാതല മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു. ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ചെയര്‍മാനായി അഞ്ച്് അംഗ കമ്മിറ്റിയാണ് രൂപീകരിച്ചിട്ടുള്ളത്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറായ ഇ.എ രാജന്‍ അഞ്ചംഗ സമിതിയുടെ കണ്‍വീനറാണ്. ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ടി.ആര്‍ അഹമ്മദ് കബീര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു തുടങ്ങിയവര്‍ കമ്മിറ്റിയില്‍ അംഗങ്ങളാണ്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍, മാതൃകാ പെരുമാറ്റ ചട്ടം എന്നിവയുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്ന് ലഭിക്കുന്ന സംശയങ്ങളിലും പരാതികളിലും കമ്മിറ്റി പരിഹാരം കാണും. കുറ്റക്കാര്‍ക്കെതിരെ ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കുകയും ചെയ്യും. കമ്മീഷന്റെ ഇടപെടല്‍ ആവശ്യമുള്ള വിഷയങ്ങള്‍ക്ക് മേല്‍നടപടികള്‍ക്ക് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കും തുടങ്ങിയവയാണ് മോണിറ്ററിങ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍. ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയുടെ ആദ്യ യോഗം നവംബര്‍ 18ന് ജില്ലാകലക്ടറുടെ ചേംബറില്‍ ചേരും.
