ആലപ്പുഴ: ത്രിതല സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ച് നടത്തുന്നതിൻറെ ഭാഗമായി ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവ ചേർന്ന് തയ്യാറാക്കിയ “ഹരിത ചട്ടപാലനം” കൈപുസ്തകത്തിൻറെ പ്രകാശനം ജില്ല കളക്ടർ എ അലക്സാണ്ടർ നിർവ്വഹിച്ചു. ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ പി.വി ജയകുമാരി, തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കളക്ടർ പി.എസ് സ്വർണ്ണമ്മ, ഹരിത കേരളം മിഷൻ കോ-ഓർഡിനേറ്റർ കെ.എസ് രാജേഷ് , പഞ്ചായത്ത് ഉപഡയറക്ടർ എസ് ശ്രീകുമാർ, എ ഡി സി ജനറൽ ഡി. ഷിൻസ് എന്നിവർ പങ്കെടുത്തു.