കാസര്‍ഗോഡ് : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് വിതരണവുമായി ബന്ധപ്പെട്ട് മുന്‍സിപാലിറ്റി -ബ്ലോക്കുപഞ്ചായത്ത്തല നോഡല്‍ ഓഫീസര്‍മാര്‍ക്കും സഹായികള്‍ക്കും പരിശീലനം നല്‍കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു ഉദ്ഘാടനം ചെയ്തു.

കോവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് വിതരണത്തില്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ കളക്ടര്‍ വിശദീകരിച്ചു. തെരഞ്ഞെടുപ്പ് ഡപ്യൂട്ടി കളക്ടര്‍ എ.കെ. രമേന്ദ്രന്‍, ട്രയിനിങ് നോഡല്‍ ഓഫീസര്‍ കെ.ബാലകൃഷ്ണന്‍ , പോസ്റ്റല്‍ ബാലറ്റ് നോഡല്‍ ഓഫീസര്‍ ആഞ്ചലോ, മാസ്റ്റര്‍ ട്രയിനര്‍ സുബൈര്‍ എല്‍ കെ എന്നിവര്‍ ക്ലാസെടുത്തു. നവംബര്‍ 23 ന് പോള്‍ മാനേജര്‍ ആപ് സംബന്ധിച്ച് ബ്ലോക്കുതല ട്രയിനര്‍ മാര്‍ക്കുള്ള പരിശീലനം കാസര്‍ക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും