കോട്ടയം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഉടമസ്ഥരുടെ അനുമതിയില്ലാതെ സ്വകാര്യ ഭൂമിയില്‍ പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കാന്‍ പാടില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
സ്വകാര്യ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ ഭിത്തികളിലും മതിലുകളിലും എഴുതുന്നതിനും പോസ്റ്റര്‍, ബാനര്‍, ബോര്‍ഡ് തുടങ്ങിയ പ്രചരണ സാമഗ്രികള്‍ സ്ഥാപിക്കുന്നതിനും അനുമതി ആവശ്യമാണ്. ഉടമസ്ഥനില്‍ നിന്ന് വാങ്ങുന്ന രേഖാമൂലമുള്ള അനുമതി മൂന്നു ദിവസത്തിനകം വരണാധികാരിക്കോ ചുമതലയുള്ള ഉദ്യോഗസ്ഥനോ നല്‍കണം.
പൊതുസ്ഥലത്ത് തടസം സൃഷ്ടിക്കുന്ന രീതിയില്‍ പരസ്യങ്ങളും ബോര്‍ഡുകളും മറ്റ് പ്രചരണോപാധികളും സ്ഥാപിക്കാന്‍ പാടില്ല. ഇങ്ങനെ സ്ഥാപിക്കുന്നവ ആന്‍റീ ഡിഫെയ്സ്മെന്‍റ് സ്ക്വാഡ് നീക്കം ചെയ്ത് നടപടിയെടുക്കും.