പ്ലസ് വണ്‍ ജില്ല/ജില്ലാന്തര സ്‌കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്മെന്റ് റിസള്‍ട്ട് വ്യാഴാഴ്ച (നവംബര്‍ 19) മുതല്‍ പ്രവേശനം സാധ്യമാകുംവിധം പ്രസിദ്ധപ്പെടുത്തും. ക്യാന്‍ഡിഡേറ്റ് ലോഗിനിലെ TRANSFER ALLOT RESULTS എന്ന ലിങ്കിലൂടെ റിസള്‍ട്ട് പരിശോധിക്കാനുളള സൗകര്യം അതത് സ്‌കൂള്‍ പ്രിന്‍സിപ്പള്‍മാര്‍ ചെയ്ത കൊടുത്ത് ട്രാന്‍സ്ഫര്‍ അലോട്ട്മെന്റ് ലെറ്റര്‍ എടുത്ത് നല്‍കണം. അതേ സ്‌കൂളില്‍ കോമ്പിനേഷന്‍ മാറ്റം ലഭിച്ചാലും പുതിയ അലോട്ട്മെന്റ് ലെറ്റര്‍ പ്രകാരം പ്രവേശനം മാറ്റി കൊടുക്കണം.

യോഗ്യതസര്‍ട്ടിഫിക്കറ്റ്, റ്റി.സി, സ്വഭാവസര്‍ട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖകള്‍ എന്നിവയുടെ അസ്സലുകളുമായി അലോട്ട്മെന്റ് ലഭിച്ച സ്‌കൂള്‍/കോഴ്സില്‍ അലോട്ട്മെന്റ് ലെറ്ററില്‍ അനുവദിച്ചിട്ടുളള നിര്‍ദ്ദിഷ്ട സമയത്ത് പ്രവേശനം നേടണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.