കൊച്ചി: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റിന്റെ കീഴില്‍ എറണാകുളം ജില്ലയില്‍ കലൂരിലും (0484 2347132), കപ്രാശേരിയിലും (ചെങ്ങമനാട് 0484 2604116), മലപ്പുറം ജില്ലയില്‍ വാഴക്കാട് (0483 2725215), വട്ടംകുളം (0494 2681498), പെരിന്തല്‍മണ്ണ (04933 225086) എന്നിവിടങ്ങളിലും കോട്ടയം ജില്ലയില്‍ പുതുപ്പള്ളി (0481 2351485)യിലും ഇടുക്കി ജില്ലയില്‍ പീരുമേട് (04869 233982), തൊടുപുഴ (മുട്ടം 04862 255755) എന്നിവിടങ്ങളിലും പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളി (0469 2680574) യിലും പ്രവര്‍ത്തിക്കുന്ന ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 201819 അധ്യയന വര്‍ഷത്തില്‍ എട്ടാം സ്റ്റാന്‍ഡേര്‍ഡ് പ്രവേശനത്തിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 2004 ജൂണ്‍ ഒന്നിനും 2006 മെയ് 31 നും ഇടയ്ക്ക് ജനിച്ചവരാകണം അപേക്ഷകര്‍. ഏഴാം സ്റ്റാന്‍ഡേര്‍ഡോ തത്തുല്യ പരീക്ഷയോ പാസായവര്‍ക്കും പരീക്ഷാ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ ഫോറവും പ്രോസ്‌പെക്ടസും www.ihrd.ac.in എന്ന വെബ്‌സൈറ്റില്‍ നിന്ന് പ്രിന്റ് എടുക്കുകയോ അതാത് സ്‌കൂളില്‍ നിന്ന് നേരിട്ട് വാങ്ങുകയോ ചെയ്യാം. പൂരിപ്പിച്ച അപേക്ഷ ഫോറം അഡ്മിഷന്‍ എടുക്കുന്ന സ്‌കൂളിലെ പ്രിന്‍സിപ്പലിന്റെ പേരില്‍ 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് എടുത്തോ (എസ് സി/ എസ് ടി വിഭാഗങ്ങള്‍ക്ക് 50 രൂപ) സ്‌കൂളിലെ ക്യാഷ് കൗണ്ടറില്‍ രജിസ്‌ട്രേഷന്‍ ഫീസായി നേരിട്ട് പണമായോ അടച്ച് രസീത് സഹിതം സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട സ്‌കൂളില്‍ ലഭിക്കേണ്ട അവസാന തീയതി 2018 ഏപ്രില്‍ 25. അപേക്ഷ അയയ്ക്കുന്ന കവറിനു പുറത്ത് എട്ടാം സ്റ്റാന്‍ഡേര്‍ഡ് പ്രവേശനത്തിനുള്ള അപേക്ഷ എന്ന് വ്യക്തമായി എഴുതിയിരിക്കണം. രജിസ്‌ട്രേഷന്‍ ഫീസായി മണി ഓര്‍ഡര്‍, പോസ്റ്റല്‍ ഓര്‍ഡര്‍, ചെക്ക് മുതലായവ സ്വീകരിക്കുന്നതല്ല.