പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ എട്ട് പഞ്ചായത്തുകളിലായി 127 ഭാഷ ന്യൂനപക്ഷ വാര്‍ഡുകളാണുള്ളത്. ഇവിടങ്ങളില്‍ ബാലറ്റ് പേപ്പറിലും, ബാലറ്റ് ലേബലിലും മലയാളത്തിന് പുറമെ തമിഴിലും പൊതുജനങ്ങള്‍ക്കായി വിവരങ്ങള്‍ രേഖപ്പെടുത്തും. എരുത്തേമ്പതി പഞ്ചായത്തിലെ 14 വാര്‍ഡുകള്‍, കൊഴിഞ്ഞാമ്പാറ പഞ്ചായത്തില്‍  18 വാര്‍ഡുകള്‍, മുതലമട പഞ്ചായത്തില്‍ 20 വാര്‍ഡുകള്‍, പെരുമാട്ടി  18 വാര്‍ഡുകള്‍, വടകരപ്പതി  17 വാര്‍ഡുകള്‍, അഗളി 21 വാര്‍ഡുകള്‍, ഷോളയൂര്‍ 14 വാര്‍ഡുകള്‍, പുതൂരില്‍ അഞ്ച് വാര്‍ഡുകള്‍ എന്നിങ്ങനെയാണ് ജില്ലയിലെ ഭാഷാ ന്യൂനപക്ഷ വാര്‍ഡുകള്‍