തൃശ്ശൂര്‍: ഇരിങ്ങാലക്കുട താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലേക്ക് ട്രൂനാറ്റ് മെഷീനായുള്ള ബയോസേഫ്റ്റി ക്യാബിനറ്റ് സ്ഥാപിക്കുന്നതിന് ധനസഹായവുമായി മഹിളാ പ്രധാൻ ഏജന്റുമാർ. ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ ആസ്ഥാനത്തെ മഹിളാ പ്രധാൻ, എസ് എ എസ് ഏജന്റുമാർ സമാഹരിച്ച 2,10,000 രൂപയാണ് ഇതിനായി ജില്ലാ കലക്ടർ എസ് ഷാനവാസിന് കൈമാറിയത്.

ജില്ലാകലക്ടർ നിയമിച്ച മഹിളാ പ്രധാൻ, എസ് എ എസ് ഏജന്റ്മാർ സമാഹരിച്ച തുകയാണിത്. ഇതിനുമുമ്പ് സി എഫ് എൽ ടി സിയുടെ പ്രവർത്തനങ്ങൾക്കായി 1,25,000 രൂപയുടെ ചെക്കും ഇവർ നൽകിയിരുന്നു. വെള്ളാങ്കല്ലൂർ, ഇരിങ്ങാലക്കുട, അന്തിക്കാട് ബ്ലോക്കുകളിലെ മഹിളാ പ്രധാന ഏജന്റുമാരാണ് ഈ തുക സമാഹരിച്ചത്. നാഷണൽ സേവിങ്സ് ഡെപ്യൂട്ടി ഡയറക്ടർ ബിജു പി വി, അസി. ഡയറക്ടർ അനിൽകുമാർ എം എസ്, ഏജന്റ് പ്രതിനിധി ഗീത നാരായണൻകുട്ടി, ലത ഹരിദാസ്, സജിനി ജോൺസൺ, സുഷമ എൻ വി, വെങ്കിടേശ്വരൻ തുടങ്ങിയവർ പങ്കെടുത്തു.