കേരളത്തിന്റെ പൈതൃകം സംരക്ഷിക്കുന്നതിനാവശ്യമായ അവബോധം സൃഷ്ടിക്കുന്നതിന് സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് സ്‌കൂള്‍ കുട്ടികള്‍ക്കായി ഏപ്രില്‍ 23 മുതല്‍ 25 വരെ മൂന്ന് ദിവസത്തെ ക്യാമ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കും. നാല് മുതല്‍ 12 വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ക്ലാസ്സില്‍ നാരായം കൊണ്ട് ഓലയില്‍ എഴുതിയിരുന്ന പ്രാചീന ലേഖന രീതികള്‍ പരിശീലിപ്പിക്കും. പ്രമുഖ ചരിത്രകാരന്മാര്‍ ക്ലാസ്സുകളെടുക്കും. താല്പര്യമുള്ളവര്‍ ഏപ്രില്‍ 20 നു മുമ്പ് ആര്‍ക്കൈവ്‌സ് ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495871627, 8921153709.
