കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

(പുറപ്പെടുവിച്ച സമയം: 1:00 PM, 20-11-2020)

(IMD-KSDMA)


മൽസ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം

കേരള തീരത്ത് മത്സ്യ ബന്ധനത്തിന് തടസ്സമില്ല


പ്രത്യേക ജാഗ്രത നിർദേശം

അറബിക്കടൽ

20-11-2020 മുതൽ 23-11-2020 വരെ തെക്ക്- പടിഞ്ഞാറു അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിലുള്ള അതിശക്തമായ കാറ്റിന് സാധ്യതയുണ്ട്

20-11-2020 മുതൽ 24-11-2020 വരെ മധ്യ- പടിഞ്ഞാറു അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിലുള്ള അതിശക്തമായ കാറ്റിന് സാധ്യതയുണ്ട്

ബംഗാൾ ഉൾക്കടൽ: തമിഴ്‌നാട്- പുതുച്ചേരി തീരം

22-11-2020 നു തെക്ക് ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റ് വീശാനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്

23-11-2020 നു തെക്ക്- പടിഞ്ഞാറു ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റ് വീശാനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്

24-11-2020 നു തെക്ക്- പടിഞ്ഞാറു ബംഗാൾ ഉൾക്കടലിലും തമിഴ്നാട് തീരത്തും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റ് വീശാനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്

മൽസ്യത്തൊഴിലാളികൾ മേല്പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല

പുറപ്പെടുവിച്ച സമയം: 1 PM, 20-11-2020

KSEOC-KSDMA-IMD