ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വെള്ളിയാഴ്ച സൂക്ഷ്മ പരിശോധന പൂര്‍ത്തിയായ ശേഷം ശനിയാഴ്ച നാലു പേര്‍ പത്രിക പിന്‍വലിച്ചു. കുലശേഖരപുരം, പത്തനാപുരം, നെടുമ്പന, പെരിനാട് എന്നീ ഡിവിഷനുകളില്‍ ഓരോ ആള്‍ വീതമാണ് പത്രിക പിന്‍വലിച്ചത്.
ജില്ലാ പഞ്ചായത്ത് ഡിവിഷന്‍, പത്രിക നല്‍കിയവരുടെ എണ്ണം എന്ന ക്രമത്തില്‍. കുലശേഖരപുരം(സ്ത്രീ)-3, ഓച്ചിറ(സ്ത്രീ)-4, തൊടിയൂര്‍-6, ശൂരനാട്(സ്ത്രീ)-4, കുന്നത്തൂര്‍-6, നെടുവത്തൂര്‍(സ്ത്രീ)-4, കലയപുരം-5, തലവൂര്‍-4, പത്തനാപുരം(സ്ത്രീ)-5, വെട്ടിക്കവല-5, കരവാളൂര്‍-5, അഞ്ചല്‍(സ്ത്രീ)-5, കുളത്തൂപ്പുഴ-6, ചിതറ(സ്ത്രീ)-6, ചടയമംഗലം-7, വെളിനല്ലൂര്‍(പട്ടികജാതി)-7, വെളിയം(സ്ത്രീ)-5, നെടുമ്പന(പട്ടികജാതി സ്ത്രീ)-4, ഇത്തിക്കര(സ്ത്രീ)-4, കല്ലുവാതുക്കല്‍(പട്ടികജാതി സ്ത്രീ)-6, മുഖത്തല(സ്ത്രീ)-4, കൊറ്റങ്കര-6, കുണ്‍ണ്ടറ-6, പെരിനാട്(സ്ത്രീ)-4, ചവറ-4, തേവലക്കര(പട്ടികജാതി)-4.
