കൽപ്പറ്റ നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസന പദ്ധതിയായ പച്ചപ്പിന്റെ മുട്ടിൽ ഗ്രാമപഞ്ചായത്ത്തല കമ്മിറ്റിയുടെ ഉദ്ഘാടനം സി.കെ ശശീന്ദ്രൻ എം.എൽ.എ. നിർവഹിച്ചു. ആദിവാസി കർഷക ബന്ധം മെച്ചപ്പെടുത്തുകയും വാർഡിലുള്ള വിഭവങ്ങളുടെ ഉപയോഗം, കുടിവെള്ള ലഭ്യത എന്നിവ വർദ്ധിപ്പിച്ച് ഹരിത പഞ്ചായത്താക്കി മാറ്റുന്നതിനുള്ള സംയുക്ത പദ്ധതികൾ നടപ്പിലാക്കും. ഇതിനായി പഞ്ചായത്ത് തലത്തിലും വാർഡ് തലത്തിലും കമ്മിറ്റികൾ ഉണ്ടാക്കും. 30 വീടുകൾ ഉൾക്കൊള്ളുന്ന വീട്ട് കൂട്ടവും, നാല് കുടുംബങ്ങൾ ഉൾകൊള്ളുന്ന നാട്ട്കൂട്ടവും രൂപീകരിക്കും. പഞ്ചായത്തിന്റെ പദ്ധതികളുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള സമഗ്ര വികസനമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പഞ്ചായത്ത് തല കമ്മിറ്റി ചെയർമാനായി മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം നജീം കൺവീനറായി എൽ.എസ്.ജി.ഡി. ഓവർസീയർ ഹരി എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല മണ്ണ് സംരക്ഷണ ഓഫീസർ പി.യു ദാസ് പദ്ധതി വിശദീകരിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അമ്മാത്ത വളപ്പിൽ കൃഷ്ണകുമാർ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഹസീന ഷാഹൂൽ , വാർഡ് മെമ്പർമാരായ ഭരതൻ പി, ബാലകൃഷണൻ എം.സി, ആയിഷാബി, ബബിത രാജീവൻ, നദീറ മുജീബ് , സി.ഡി.എസ് ചെയർപേഴ്‌സൺ ലീന സി നായർ, രാഷ്ട്രീയ സാമൂഹ്യ പ്രവർത്തതുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി. കെ.ജി. സുകുമാരൻ നന്ദി പറഞ്ഞു.