ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് മുഖേന സംഘടിപ്പിക്കുന്ന സമ്മർ സ്‌പെഷൽ ക്യാമ്പ് തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ ചിറമൂല കോളനിയിൽ തുടങ്ങി.വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് നടത്തുന്ന ക്യാമ്പ് തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ.ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ മൈമൂനത്ത് അധ്യക്ഷത വഹിച്ചു. ടി.ഇ.ഒ. എം.ജി.അനിൽകുമാർ, കമ്മിറ്റഡ് സോഷ്യൽ വർക്കർ അക്ബർ അലി, എക്‌സൈസ് വകുപ്പിലെ പ്രമോദ്, പ്രൊമോട്ടർമാർ എന്നിവർ പങ്കെടുത്തു. ലഹരി വിരുദ്ധ പരിപാടികൾ, അദാലത്തുകൾ, നിയമ ബോധവൽകരണം, സെമിനാറുകൾ, കൗൺസിലിംഗ് എന്നിവയാണ് ക്യാമ്പിൽ നടത്തുന്നത്.