എറണാകുളം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഭരണ നിര്‍വ്വഹണ സമിതി അംഗങ്ങള്‍ക്ക് ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെയും കിലയുടെയും നേതൃത്വത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ല കളക്ടര്‍ എസ്. സുഹാസ് പരിശീലന പരിപാടിക്ക് അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദ മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തി.
കോവിഡ് 19 പ്രതിരോധം, കണ്ടെയ്ൻമെന്റ് സോണ്‍ പ്രഖ്യാപനം, നടത്തിപ്പ്, കോവിഡ് കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനം, ഏകോപനം, ഭരണ നിര്‍വ്വഹണം തുടങ്ങിയ കാര്യങ്ങളില്‍ ആണ് ഭരണ സമിതി അംഗങ്ങള്‍ക്ക് പരിശീലനം നല്‍കിയത്. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എസ്.ഷാജഹാന്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ടി.എസ് അനീഷ്, കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഹസാര്‍ഡ് അനലിസ്റ്റ് റോണു മാത്യു, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ.മാത്യൂസ് നുമ്പേലി, എ.ഡി.പി. കെ.ജെ.ജോയ് തുടങ്ങിയവര്‍ പരിശീലന പരിപാടിയില്‍ സംസാരിച്ചു.