തെക്കൻ ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദം രൂപപ്പെട്ടതിനാൽ കന്യാകുമാരി, തമിഴ്നാട്-പുതുച്ചേരി, തീരങ്ങളിൽ യാതൊരു കാരണവശാലും മൽസ്യ ബന്ധനത്തിനായി പോകാൻ പാടുള്ളതല്ല.

പ്രത്യേക ജാഗ്രത നിർദേശം

24 -11-2020 : തെക്ക് – ആന്ധ്ര പ്രദേശ് തീരത്ത് മണിക്കൂറിൽ 55 മുതൽ 65 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 75 കിമീ വരെ വേഗത്തിലുള്ള അതിശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

25 -11-2020 : തെക്ക് – ആന്ധ്ര പ്രദേശ് തീരത്ത് മണിക്കൂറിൽ 65 മുതൽ 75 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 85 കിമീ വരെ വേഗത്തിലുള്ള അതിശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

ബംഗാൾ ഉൾക്കടൽ: തമിഴ്‌നാട്- പുതുച്ചേരി തീരം

24 -11-2020 : തെക്ക്-പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും തമിഴ്‌നാട്- പുതുച്ചേരി തീരത്തുനിന്നു മാറിയും മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 110 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റ് വീശാനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

25 -11-2020 : തെക്ക്-പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും തമിഴ്‌നാട്- പുതുച്ചേരി തീരത്തുനിന്നു മാറിയും മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 120 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റ് വീശാനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

മൽസ്യത്തൊഴിലാളികൾ മേല്പറഞ്ഞ ദിവസങ്ങളിലും പ്രദേശങ്ങളിലും യാതൊരു കാരണവശാലും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.