തൃശ്ശൂർ: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ലാതെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്റെ കാലാവധി നീട്ടി നല്‍കുന്നതിന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസമല്ല. സര്‍ക്കാരിന്റേയോ, തദ്ദേശ സ്ഥാപനങ്ങളുടേയൊ നിയന്ത്രണത്തിലുള്ള പൊതു സ്ഥാപനങ്ങളുടെ അറ്റകുറ്റപണികള്‍ ഈ കാലയളവില്‍ നടത്താം. ജലവിതരണത്തിനുള്ള കേടായ പൈപ്പുകളുടെ അറ്റകുറ്റപണി ചെയ്യാം. കോളേജ് യൂണിയനുകളിലേയ്ക്ക് തിരഞ്ഞെടുപ്പ് നടത്താം.

കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അനധികൃത നിര്‍മ്മാണം പൊളിച്ചുമാറ്റാം.
ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും നിയമനവും സ്ഥലമാറ്റവും നടത്തുന്നതില്‍ തടസമില്ല.

പള്‍സ് പോളിയോ പോലുള്ള ബോധവത്കരണ പരസ്യ പ്രചാരണങ്ങള്‍ നടത്താം.
കോടതി നിര്‍ദ്ദേശമുണ്ടെങ്കില്‍ ആശ്രിത നിയമനച്ചട്ടപ്രകാരമുള്ള നിയമനം നടത്താം.
ഒരു ഉദ്യോഗസ്ഥന് മറ്റൊരുദ്യോഗസ്ഥന്റെ അധിക ചുമതല നല്‍കാം.

വരള്‍ച്ച, വെള്ളപ്പൊക്കം, കോവിഡ് മഹാമാരി പോലുള്ള അടിയന്തര സാഹചര്യം നേരിടുന്നതിനായി ദേശീയ പ്രകൃതി ദുരന്ത ഫണ്ടില്‍ നിന്ന് സാമ്പത്തിക സഹായം തേടാം. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിനായി ഉദ്യോഗസ്ഥ തല സംഘത്തെ നിയോഗിക്കാം.