കൊല്ലം : ഡിസംബര്‍ എട്ടിന് ജില്ലയില്‍ നടക്കുന്ന  തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ മാതൃകാ പെരുമാറ്റച്ചട്ട ലംഘനം ഉണ്ടായാല്‍ കലക്‌ട്രേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ പരാതി അറിയിക്കാം. ഫോണ്‍ 0474-2794027. ഇമെയില്‍ ആയി  mcckollam@gmail.com     ലും ഫോട്ടോകള്‍ 9605824640 എന്ന വാട്ട്‌സ് ആപ് നമ്പരിലും നല്‍കാം.

പരാതി നല്‍കുന്നയാളിന്റെ പേര്, വിലാസം, ഫോണ്‍ ചേര്‍ക്കണം. ഒപ്പം ചട്ടലംഘനം നടന്ന വില്ലേജ്, പഞ്ചായത്ത്, താലൂക്ക് എന്നിവയും വേണം. സമയം രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം ആറ് വരെ. വീഡിയോകള്‍ നല്‍കേണ്ടതില്ലാ എന്നും  നോഡല്‍ ഓഫീസര്‍ അറിയിച്ചു.