കൊല്ലം : ജില്ലയില്‍ തിങ്കളാഴ്ച 572 പേര്‍ കൊവിഡ് രോഗമുക്തരായി. 198 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളിയിലും ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളില്‍ പിറവന്തൂര്‍, തഴവ, വെട്ടിക്കവല, പവിത്രേശ്വരം എന്നിവിടങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.

ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം മൂലം 194 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ട് പേര്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.കൊല്ലം കോര്‍പ്പറേഷനില്‍ 22 പേര്‍ക്കാണ് രോഗബാധ.മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-9, പുനലൂര്‍-എട്ട്, കൊട്ടാരക്കര-അഞ്ച് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ പിറവന്തൂര്‍-17, തഴവ-14,  വെട്ടിക്കവല-10,  പവിത്രേശ്വരം-ഒന്‍പത്, അഞ്ചല്‍, തൃക്കോവില്‍വട്ടം എന്നിവിടങ്ങളില്‍ ഏഴു വീതവും കരീപ്ര, ചാത്തന്നൂര്‍ ഭാഗങ്ങളില്‍ ആറു വീതവും കല്ലുവാതുക്കല്‍-അഞ്ച്,  ഇടമുളയ്ക്കല്‍, ഉമ്മന്നൂര്‍, തലവൂര്‍, പൂയപ്പള്ളി പ്രദേശങ്ങളില്‍ നാലു വീതവും ആദിച്ചനല്ലൂര്‍, ആലപ്പാട്, തെന്മല, തൊടിയൂര്‍, നെടുവത്തൂര്‍, മേലില എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
കൊല്ലം സ്വദേശി സരസന്റെ(54) മരണം കോവിഡ്  മൂലമാണെന്ന് സ്ഥിരീകരിച്ചു.