കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്കുള്ള ചിഹ്നം ജില്ലാ കലക്ടർ സാംബശിവറാവു അനുവദിച്ചു. 102 സ്ഥാനാർത്ഥികളുടെ ചിഹ്നത്തിനാണ് അംഗീകാരം നൽകിയത്. 48 സ്ഥാനാർത്ഥികൾ പത്രിക പിൻവലിച്ചു. സ്ഥാനാർത്ഥികളും അധികാരപ്പെടുത്തിയ ഏജൻ്റുമാരുമാണ് റിട്ടേണിങ്ങ് ഓഫീസർ മുമ്പാകെ ഹാജരായത്. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ടി.ജനില്‍ കുമാർ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.