കേരള സര്‍ക്കാറിന്റെ തൊഴിലും നൈപുണ്യവും വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ നടത്തുന്ന ഡിസൈന്‍ ബിരുദ പ്രോഗ്രാമിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം.
50 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ പ്ലസ്ടു വിജയിച്ചവര്‍ക്ക് ഈ മാസം 27 വരെ അപേക്ഷിക്കാം. ജനനം 2000 ഓഗസ്റ്റ് ഒന്നിന് മുന്‍പാകരുത്. പട്ടിക, പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്നു വയസ്സുവരെ കൂടുതലാകാം. അപേക്ഷഫീസ് 2000 രൂപ. അഭിരുചി പരീക്ഷ, അഭിമുഖം എന്നിവ നവംബര്‍ 28ന് നടക്കും. അപേക്ഷാഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും: www.ksid.ac.in. ഫോണ്‍: 0474 2710393.