തിരുവനന്തപുരം ഗവ. ലോ കോളേജില്‍ ത്രിവത്സര എല്‍.എല്‍.ബിയിലും പഞ്ചവത്സര എല്‍.എല്‍.ബിയിലും അനുവദിച്ച 10 ശതമാനം അധിക സീറ്റിലേക്ക് 30ന് രാവിലെ 11ന് കോളേജില്‍ സ്പോട്ട് അഡ്മിഷന്‍ നടക്കും. എന്‍ട്രന്‍സ് കമ്മീഷണറുടെ റാങ്ക് ലിസ്റ്റില്‍ പേരുള്ളവര്‍ക്ക് എല്ലാ രേഖകളുമായി ഹാജരാകാം. ത്രിവല്‍സര എല്‍.എല്‍.ബിയില്‍ SM-6, EZ-1 എന്നിങ്ങനെയും പഞ്ചവത്സര എല്‍.എല്‍.ബിയില്‍ SM-9, EZ-1, MU-1, SC-1, LA-1, ST-1 എന്നീ ഒഴിവുകളിലേക്കാണ് അഡ്മിഷന്‍.
