ഒളിമ്പിക്‌സ്, കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങിയ അന്തര്‍ദ്ദേശീയ കായിക മത്സരങ്ങളില്‍ കേരളത്തിലെ കായിക താരങ്ങള്‍ മെഡല്‍ നേടുക എന്ന ലക്ഷ്യം കണ്ടുകൊണ്ട് കേരളാ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടപ്പിലാക്കുന്ന എലൈറ്റ് ട്രെയിനിംഗ് പദ്ധതിയിലേയ്ക്ക് കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നു. 2016-17, 2017-18 വര്‍ഷങ്ങളില്‍ ദേശീയ അന്തര്‍ദ്ദേശീയ മത്സരങ്ങളില്‍ കഴിവ് തെളിയിച്ചിട്ടുളള 14 നും, 23 നും ഇടയില്‍ പ്രായമുളള ബാസ്‌ക്കറ്റ്‌ബോള്‍ (വനിത), ഫെന്‍സിംഗ് (വനിത), കായിക താരങ്ങള്‍ക്കാണ് അവസരം. തിരഞ്ഞെടുക്കപ്പെടുന്ന താരങ്ങള്‍ക്ക് വിദേശ പരിശീലകന്റെ സേവനം ഉള്‍പ്പടെ ഉന്നത നിലവാരത്തിലുളള പരിശീലനവും, ആധുനികമായ അന്തര്‍ദേശീയ നിലവാരത്തിലുളള കായിക സൗകര്യങ്ങളും അനുബന്ധ സൗകര്യങ്ങളും ലഭ്യമാക്കുന്നതാണ്.
പങ്കെടുക്കുവാന്‍ താല്‍പ്പര്യമുളള ബാസ്‌ക്കറ്റ്‌ബോള്‍ വനിതാ താരങ്ങള്‍ക്കും ഫെന്‍സിംഗ് താരങ്ങള്‍ക്കും 170 സെന്റീമീറ്റര്‍ കൂടുതല്‍ ഉയരം അനിവാര്യമാണ്. ഏപ്രില്‍ മാസം 13-ാം തീയതി രാവിലെ 8 മണിക്ക് കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, കായിക മികവ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും, സ്‌പോര്‍ട്‌സ് കിറ്റുമായി ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്-9495023499, 8547575248.