ഇടുക്കി : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് പോളിംഗ് സ്റ്റേഷനിലേയ്ക്ക് നിയോഗിച്ചിരിക്കുന്ന ജീവനക്കാര്‍ക്കുള്ള നിയമന ഉത്തരവ് ഇന്ന് (26/11/2020) മുതല്‍ വിതരണം ചെയ്ത് തുടങ്ങും. ഓരോ സ്ഥാപനവും സ്ഥിതി ചെയ്യുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് നിയമന ഉത്തരവ് സ്ഥാപനങ്ങള്‍ക്ക് എത്തിച്ചുനല്‍കും. ഓരോ സ്ഥാപനമേധാവിയും ജീവനക്കാരുടെ തിരഞ്ഞെടുപ്പ് നിയമന ഉത്തരവ് ഇ-ഡ്രോപ് സോഫ്റ്റ് വെയറില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യണം.

പോളിംഗ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കുന്ന ജീവനക്കാര്‍ക്ക് പകരമായി നിയമിക്കപ്പെടുന്നവരുടെ നിയമന ഉത്തരവുകളും പിന്നീട് ഇ-ഡ്രോപ് സോഫ്റ്റ് വെയറില്‍ നിന്നും സ്ഥാപനമേധാവിക്ക് എടുക്കാം.
ഏതെങ്കിലും ജീവനക്കാരന് നിയമന ഉത്തരവ് വരുന്നുണ്ടോ എന്ന് സ്ഥാപന മേധാവികള്‍ ഇ-ഡ്രോപ് സോഫ്റ്റ് വെയറില്‍ ദിനംപ്രതി പരിശോധിക്കേണ്ടതാണ്.

തിരഞ്ഞെടുപ്പിലേയ്ക്ക് നിയമിക്കപ്പെടുന്ന എല്ലാ ജീവനക്കാരുടെയും നിയമന ഉത്തരവുകള്‍ ജീവനക്കാര്‍ക്ക് യഥാമയം നല്‍കുന്നുണ്ട് എന്ന് ഓരോ സ്ഥാപനമേധാവിയും ഉറപ്പ് വരുത്തേണ്ടതാണെന്ന് ജില്ലാ ഇലക്ഷന്‍ ആഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍ അറിയിച്ചു.