കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ വിത്തു തേങ്ങ സംഭരിക്കുന്നു. ജില്ലയിലെ കർഷകരുടെ പുരയിടങ്ങളിലുള്ള ഗുണമേന്മയുള്ള കുറിയ ഇനം തെങ്ങിൽ നിന്നും തേങ്ങയൊന്നിന് 70 രൂപ നിരക്കിലാണ് തേങ്ങ സംഭരിക്കുന്നത്. ചാവക്കാട് ഓറഞ്ച്, ചാവക്കാട് പച്ച കുറിയ ഇനത്തിൽപ്പെട്ടതും ഗുണമേന്മയുള്ളതുമായ മാതൃവൃക്ഷങ്ങളുള്ള കർഷകർ അതത് കൃഷി ഭവനുമായി ബന്ധപ്പെടണം. ഫോൺ: 9383473223
