പരിസ്ഥിതി സൗഹൃദ ഐഡൻ്റിറ്റി കാർഡുകൾ നിർമ്മിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിലെ പോളിംഗ് സ്റ്റേഷനുകളിലെ പ്രിസൈഡിംഗ് ഓഫീസർമാർ, പൊലീസ് ഉദ്യോഗസ്ഥർ, മറ്റ് പോളിംഗ് ഉദ്യോഗസ്ഥർ എന്നിവർക്കായി 27000 എണ്ണം പരിസ്ഥിതി സൗഹൃദ ഐഡൻ്റിറ്റി കാർഡുകളാണ് നിർമ്മിക്കേണ്ടത്. ഐഡൻ്റിറ്റി കാർഡുകൾ 9 സെ മീ x 5.5 സെ മീ വലുപ്പത്തിലും 300 ജി എസ് എം ആർട്ട് കാർഡ് പേപ്പറിലും കളർ പ്രിൻ്റ് ചെയ്തതാകണം. ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകളാണ് സ്വീകരിക്കുക. ക്വട്ടേഷനുകളിൽ നികുതിയടക്കമുള്ള നിരക്ക് രേഖപ്പെടുത്തണം.
ക്വട്ടേഷനുകൾ ജില്ലാതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർക്ക് നവംബർ 30 ന് വൈകീട്ട് നാല് മണിയ്ക്ക് മുമ്പായി സമർപ്പിക്കേണ്ടതാണ്. കവറിന് പുറത്ത് ‘പൊതുതിരഞ്ഞെടുപ്പ് 2020 – ഐഡൻ്റിറ്റി കാർഡുകൾ സംബന്ധിച്ച ക്വട്ടേഷൻ’ എന്ന് രേഖപ്പെടുത്തണം. ലഭിക്കുന്ന ക്വട്ടേഷനുകൾ അന്നേദിവസം വൈകീട്ട് നാല് മണിയ്ക്ക് തുറന്ന് പരിശോധിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് തിരഞ്ഞെടുപ്പ് വിഭാഗവുമായി ബന്ധപ്പെടാക. ഫോൺ – 0487 2361063.