കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി ഗ്രാമീണ യുവതീ യുവാക്കള്‍ക്കുവേണ്ടി കുടുംബശ്രീ മിഷന്‍ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. കായംകുളം ചേതനയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മൂന്ന് മാസത്തെ ഡി.റ്റി.പി കോഴ്‌സിന് 18നും 30നും ഇടയില്‍ പ്രായമുള്ള പ്ലസ് ടൂ ജയിച്ച ഓച്ചിറ, ചവറ, ശാസ്താംകോട്ട ബ്ലോക്കുകളിലെ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. യാത്രാബത്ത, യൂണിഫോം, പഠനോപകരണങ്ങള്‍ എന്നിവ സൗജന്യം. താത്പര്യമുള്ളവര്‍ അപേക്ഷ ഏപ്രില്‍ 20നകം കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ 8606096060, 8113081117 എന്നീ നമ്പരുകളില്‍ ലഭിക്കും.