ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റിസോഴ്‌സ് ആന്റ് ഐ.ടി സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ മാര്‍ച്ച് 16ന് ആരംഭിക്കുന്ന വിവിധ തൊഴില്‍ പരിശീലനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
കണ്ടംപററി ആര്‍ട്ട്, ഗോണ്ട് ആര്‍ട്ട്, ആഫ്രിക്കന്‍ ആര്‍ട്ട്, എംബോസ് പെയിന്റിംഗ്, പഫി പെയിന്റിംഗ്, മിനാകാരി പെയിന്റിംഗ്, തഞ്ചാവൂര്‍ പെയിന്റിംഗ്, ഗ്ലാസ് പെയിന്റിംഗ്, കോഫി പെയിന്റിംഗ്, ഫാബ്രിക് പെയിന്റിംഗ്, അലങ്കാര നെറ്റിപ്പട്ട നിര്‍മാണം, സോപ്പ് നിര്‍മാണം, കുട നിര്‍മാണം, പാവ നിര്‍മാണം, ഫ്‌ളവര്‍ നിര്‍മാണം,   ലിക്വിഡ് എംബ്രോയിഡറി, സ്‌ക്രീന്‍ പ്രിന്റിംഗ് എന്നിവയാണ് കോഴ്‌സുകള്‍. വനിതകള്‍ക്ക് മാത്രമായി തയ്യല്‍ പരിശീലന കോഴ്‌സുകളുമുണ്ട്.
താത്പര്യമുള്ളവര്‍ മാര്‍ച്ച് 16നകം ജില്ലാ പഞ്ചായത്തിലെ ഹ്യൂമന്‍ റിസോഴ്‌സ് ആന്റ് ഐ. ടി സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ രജിസ്റ്റര്‍ ചെയ്യണം. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2791190 എന്ന നമ്പരിലും ലഭിക്കും.