ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായുള്ള സ്കൂളുകൾക്ക് 2020- 21 സാമ്പത്തിക വർഷത്തെ സ്പെഷൽ പാക്കേജ് ഗ്രാന്റിനായുള്ള അപേക്ഷ ക്ഷണിച്ചു. ഡിസംബർ അഞ്ചിന് വൈകീട്ട് 3 മണിക്കകം പൊതു വിദ്യാഭ്യാസ ഡയറക്ടർ, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി തിരുവനന്തപുരം-695014 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷയുടെ ഒരു പകർപ്പ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം, സിവിൽ സ്റ്റേഷൻ( രണ്ടാംനില), അയ്യന്തോൾ പി ഒ, തൃശൂർ 680003 എന്ന കാര്യാലയത്തിലേക്കും സമർപ്പിക്കണം.