പോസ്റ്റിങ്ങ്‌ ഓർഡർ ലഭിക്കുന്നതിന്
-Edrop ൽ log in ചെയ്യുക Order മെനു എടുക്കുക » »Posting Order »» Order date സെലക്ട് ചെയ്യുക »» Submit ബട്ടൺ അമർത്തുക »» ഇപ്പോൾ Institution List കാണാം »» സെലക്ട് Institution »» Click Posting Order Button »» Posting Order Pdf ആയി കിട്ടും »» അതിന്റെ പ്രിന്റ് എടുക്കുക. (ഇപ്രകാരം തന്നെ Reserve Posting Order ഉം എടുക്കുക )എടുത്ത പ്രിന്റ് അതാത് സ്ഥാപനത്തിന് എത്തിച്ചു നൽകി കൈപ്പറ്റു രസീത് വാങ്ങി പഞ്ചായത്തിൽ സൂക്ഷിക്കുക. തദ്ദേശ സ്വയം ഭരണ സ്ഥാപന നോഡൽ ഓഫീസർമാരുടെ മേൽനോട്ടത്തിൽ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ പോസ്റ്റിങ്ങ്‌ ഓർഡർ 27,28 തീയതി യിൽ വിതരണം ചെയ്തു കൈപ്പറ്റു രസീത് വാങ്ങണം. തക്കതായ കാരണങ്ങളാൽ പോളിങ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കുന്നവർക്ക് പകരമായി നിയമിക്കപ്പെടുന്നവരുടെ പോസ്റ്റിങ്ങ്‌ ഓഡർ വരും ദിവസങ്ങളിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. അവർക്ക് പകരം നിയമിക്കുന്നവർക്ക് താമസം കൂടാതെ പോസ്റ്റിങ്ങ്‌ ഓർഡർ എത്തിക്കുന്നതിന് edrop സോഫ്റ്റ്‌വെയർ ൽ 4.12.2020 തീയതി വരെ എല്ലാ ദിവസവും ഓരോ സ്ഥാപന മേധാവിയും തദ്ദേശ സ്വയം ഭരണ നോഡൽ ഓഫീസറും പരിശോധിക്കേണ്ടതാണ്.

#LSGElection2020
#idukkidistrict