തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന് മുന്നോടിയായി പോളിങ്് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നതിനായി വോട്ടിങ് മെഷീനുകള്‍ വിതരണം ചെയ്തു. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ (അഞ്ച് എണ്ണം വീതം) 75 കണ്‍ട്രോള്‍ യൂനിറ്റും 225 ബാലറ്റ് യൂനിറ്റുമാണ് വിതരണം ചെയ്്തത്. നഗരസഭ തലത്തില്‍ (മൂന്നെണ്ണം വീതം ) 36 കണ്‍ട്രോള്‍ യൂനിറ്റും കൈമാറി. ഇതോടൊപ്പം വിവിധ സീലുകളും ടാഗുകളും ബാറ്ററികളും വിതരണം ചെയ്തു. ഇലക്ഷന്‍ സെല്ലിന്റെ മേല്‍നോട്ടത്തിലായിരുന്നു വിതരണം. നാളെ (നവംബര്‍ 30)ന് പരിശീലനം തുടങ്ങും. സീനിയര്‍ സൂപ്രണ്ട് പി.അബൂബക്കര്‍, ജൂനിയര്‍ സൂപ്രണ്ട് ടി.മുകേഷ്, സീനിയര്‍ ക്ലാര്‍ക്ക് വി.ടി കൃഷ്ണദാസ്, കലക്ടറേറ്റ് ജീവനക്കാരായ കെ മുജീബ് റഹ്മാന്‍, കെ പ്രസാദ് കുമാര്‍ എന്നിവര്‍ പരിശീലന വോട്ടിങ് മെഷീനുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വിതരണത്തിന് നേതൃത്വം നല്‍കി. പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ബ്ലോക്ക് / മുന്‍സിപ്പല്‍ ട്രെയിനര്‍മാരാണ് നല്‍കുക. ബ്ലോക്ക് / മുന്‍സിപ്പല്‍ ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനം മാസ്റ്റര്‍ ട്രെയിനര്‍മാര്‍ നേരത്തെ നല്‍കിയിരുന്നു.
