തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുതെരഞ്ഞെടുപ്പിലേക്കുള്ള ബാലറ്റ് പേപ്പറുകളുടെ അച്ചടി സര്‍ക്കാര്‍ പ്രസ്സുകളില്‍ പുരോഗമിക്കുന്നു. അവ പൂര്‍ത്തിയായാലുടന്‍ അവിടെ നിന്നും ശേഖരിച്ച് പോളിങിന്റെ ആവശ്യത്തിന് വിതരണം ചെയ്യുന്നതുവരെ സുരക്ഷിതമായി സൂക്ഷിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ വരണാധികാരികള്‍ക്ക് പ്രിന്റ് ചെയ്ത് ലഭിക്കുന്ന ബാലറ്റ് പേപ്പറുകള്‍ അവധി ദിവസങ്ങളിലും ട്രഷറികളില്‍ സൂക്ഷിക്കുന്നതിന് സൗകര്യമേര്‍പ്പെടുത്താന്‍ എല്ലാ ട്രഷറി ഓഫീസര്‍മാര്‍ക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ നിര്‍ദേശം നല്‍കി.
