തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ജില്ലയില്‍ നിയമാനുസൃതമല്ലാതെ സ്ഥാപിച്ച ബോര്‍ഡുകള്‍, ബാനറുകള്‍, റോഡിലെ എഴുത്തുകള്‍ ആന്റി ഡീഫേസ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തു . തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലാണ് എല്ലാ താലൂക്കുകളിലും പരിശോധന നടത്തുന്നത്. പാലക്കാട് താലൂക്കില്‍ മണികണ്ഠന്, ആലത്തൂരില്‍ ബാലകൃഷ്ണന്, ചിറ്റൂര്‍ താലൂക്കില്‍ അമൃതവല്ലി, മണ്ണാര്‍ക്കാട് താലൂക്കില്‍ റാഫി, ഒറ്റപ്പാലത്ത് മജീദ്, പട്ടാമ്പി താലൂക്കില്‍ ശ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്കി. വരും ദിവസങ്ങളില്‍ സ്ക്വാഡിന്റെ പ്രവര്‍ത്തനം ശക്തമാക്കുമെന്ന് ആന്റി ഡീഫേസ്മെന്റ് സ്ക്വാഡ് നോഡല്‍ ഓഫീസറും എല്‍. ആര് ഡെപ്യൂട്ടി കളക്ടറുമായ പി. എ വിഭൂഷണന്‍ അറിയിച്ചു. ഇപ്രകാരം നീക്കം ചെയ്യുന്നതിന്റെ ചെലവ് അതതു സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവിലെ മൊത്തം കണക്കില്‍ ഉള്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.
