തിരഞ്ഞെടുപ്പ് പ്രചാരണം:  പൊതുജനങ്ങള്‍ ശ്രദ്ധിക്കുക

-പ്രചാരണ സംഘങ്ങളിൽ നിന്നും ആരും വീടിനുള്ളിൽ      പ്രവേശിക്കുന്നില്ല എന്ന് ഉറപ്പാക്കണം.

-രണ്ട് മീറ്റർ അകലം പാലിച്ച് വോട്ട് അഭ്യർത്ഥിക്കുന്നവരോട് സംസാരിക്കുക.

-മാസ്ക് മൂക്കും വായും മൂടും വിധം ധരിച്ചിരിക്കണം,സംസാരിക്കുമ്പോൾ മാസ്ക് താഴ്ത്തരുത്.

-ഹസ്തദാനം,ആലിംഗനം കുട്ടികളെ എടുക്കുക,ദേഹത്ത് സ്പർശിക്കുക, കിടപ്പുരോഗികളുടെ സമീപം പോവുക ഇവയൊന്നും അനുവദിക്കരുത്.

-നോട്ടീസ്,ലഘുലേഖ ഇവ വാങ്ങിയതിനുശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം.

-വയോജനങ്ങൾ, കുട്ടികൾ,ഗുരുതര രോഗങ്ങൾക്ക് ചികിത്സ എടുക്കുന്നവർ ഗർഭിണികൾ എന്നിവരോടൊപ്പം ഇടപഴകാൻ അനുവദിക്കരുത്.

-പൊതുയോഗങ്ങളിൽ മാസ്ക് ധരിച്ച് രണ്ടു മീറ്റർ അകലം ഉറപ്പാക്കി മാത്രം പങ്കെടുക്കുക, പ്രായമായവർ പങ്കെടുക്കരുത്,കുട്ടികളെ കൊണ്ടു പോകരുത്.

-കൈകൾ ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുക.

-പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ഏതെങ്കിലും രോഗലക്ഷണം ഉള്ളവർ സന്ദർശനത്തിനെത്തുന്നവരെ കാണരുത്.