എറണാകുളം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍, പ്രത്യേക അനുമതി ഇല്ലാതെ കൈവശം സൂക്ഷിക്കുന്ന ആയുധങ്ങള്‍ നവംബര്‍ 30 ന് മുന്‍പായി അംഗീകൃത ആര്‍മറികളിലോ,
പോലീസ് സ്റ്റേഷനുകളിലോ സറണ്ടര്‍ ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു.

തെരഞ്ഞെടുപ്പ് കാലയളവില്‍ ആയുധങ്ങള്‍ കൈവശം സൂക്ഷിക്കുന്നതിന് അനുമതി നല്‍കുന്നതിനായി ജില്ലാ തല സ്‌ക്രീനിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ധനകാര്യ സ്ഥാപനങ്ങള്‍, അതീവസുരക്ഷ ആവശ്യമുള്ള സ്ഥാപനങ്ങള്‍ എന്നിവക്ക്
അംഗീകൃത ലൈസന്‍സോടെ ആയുധങ്ങള്‍ സൂക്ഷിക്കുന്നതിന് സ്‌ക്രീനിങ് കമ്മിറ്റി മുമ്പാകെ അപേക്ഷ നല്‍കണം.

വ്യക്തിഗത അപേക്ഷകളും മതിയായ രേഖകള്‍ സഹിതം സ്‌ക്രീനിംഗ് കമ്മിറ്റിക്ക് സമര്‍പ്പിക്കാം.ഈ അപേക്ഷകള്‍ പരിശോധിച്ചശേഷം അനുവാദം നല്‍കുന്ന വയൊഴികെ മറ്റെല്ലാ ആയുധങ്ങളും നിശ്ചിത തീയതിക്കുള്ളില്‍ സറണ്ടര്‍ ചെയ്യണമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.