തൃശ്ശൂർ: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചിലവ് കണക്കുകൾ സമർപ്പിക്കാനുള്ള ഫിനാൻസ് ഓഫീസറായി പി ജി അനിൽകുമാറിനെ ജില്ലാ കലക്ടർ എസ് ഷാനവാസ് ചുമതലപ്പെടുത്തി. തൃശൂർ കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത്, നഗരസഭകളായ ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, ചാലക്കുടി, കുന്നംകുളം, ഗുരുവായൂർ, ചാവക്കാട്, വടക്കാഞ്ചേരി എന്നിവിടങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ വരവ് ചിലവ് കണക്കുകൾ സ്വീകരിക്കുന്നതിനായാണ് പി ജി അനിൽകുമാറിനെ ചുമതലപ്പെടുത്തിയത്.

തിരഞ്ഞെടുപ്പ് ചിലവുകൾ സംബന്ധിച്ച വിഷയങ്ങൾ ജില്ലാതലത്തിൽ പരിശോധിച്ച് ക്രോഡീകരിക്കുന്നതിന് ഫിനാൻസ് ഓഫീസറെ നോഡൽ ഓഫീസറായും ഫിനാൻസ് സെക്ഷനിലെ ഉദ്യോഗസ്ഥരെ അസിസ്റ്റൻ്റ് നോഡൽ ഓഫീസർമാരായും നിയോഗിച്ചു.