10.09.2015 ലെ ഗസറ്റ് വിജ്ഞാപന പ്രകാരം കാസര്‍കോട് ജില്ലാ സഹകരണ ബാങ്കില്‍ ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 242/15, 243/15) തസ്തികയിലേക്കുളള തെരഞ്ഞെടുപ്പിനായി 11.06.2016 ന് നടത്തിയ ഒഎംആര്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ 15.01.2018 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള മുഴുവന്‍ ഉദ്യേഗാര്‍ത്ഥികള്‍ക്കും ഈ മാസം 17,18 തീയതികളില്‍ ഡ്രൈവിംഗ് പ്രായോഗിക പരീക്ഷ നടത്തും. ഈ ദിവസങ്ങളില്‍ രാവിലെ ആറ് മണിക്ക് കാസര്‍കോട് ഗവ. ഹയര്‍സെക്കന്ററി മൈതാനത്ത് സര്‍ട്ടിഫിക്കറ്റ് പരിശോധനയും തുടര്‍ന്ന് നടത്തുന്ന എച്ച് ടെസ്റ്റില്‍ വിജയിക്കുന്നവര്‍ക്ക് റോഡ് ടെസ്റ്റ് നടത്തും. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും ഇതു സംബന്ധിച്ച മെമ്മോ നല്‍കിയിട്ടുണ്ട്. മെമ്മോ ലഭിക്കാത്തവര്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.
