തൃശ്ശൂർ:  കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും വോട്ട് രേഖപ്പെടുത്തുന്നതിന് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട് സ്പെഷ്യൽ പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള ഓൺലൈൻ പരിശീലന ക്ലാസ് നടന്നു. സ്പെഷ്യൽ വോട്ടർമാർക്ക് ബാലറ്റ് പേപ്പർ കൈമാറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വോട്ട് രേഖപ്പെടുത്തുന്നതിന് സ്വീകരിക്കേണ്ട മാർഗ്ഗങ്ങൾ, വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പർ എങ്ങനെ തിരിച്ചെത്തിക്കാം
എന്നിവ സംബന്ധിച്ച് പോളിംഗ് ഉദ്യോഗസ്ഥർക്കുണ്ടായിരുന്ന സംശയങ്ങൾക്ക് ഡെപ്യൂട്ടി തഹസിൽദാർ കെ പി അശോക് കുമാർ മറുപടി നൽകി.

കോവിഡ് രോഗികളുടെയും ക്വാറന്റൈനിൽ കഴിയുന്നവരുടെയും അടുത്തേക്ക് പോകുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണ്, പി പി കിറ്റ് എങ്ങനെ ധരിക്കാം, സാനിറ്റൈസർ എങ്ങനെ ശരിയായി ഉപയോഗിക്കാം തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് ഡോ ശ്രീജിത്ത്‌ ക്ലാസെടുത്തു.

ജില്ലാ മെഡിക്കൽ ഓഫീസർ ജില്ലാ ഇലക്ഷൻ മേധാവിയായ ജില്ലാ കലക്ടർക്ക് കൈമാറുന്ന 19 എ ലിസ്റ്റ് പ്രകാരമുള്ളവർക്കാണ് ഒന്നാം തിയതി മുതൽ സ്പെഷ്യൽ വോട്ടിംഗ് ഏർപ്പെടുത്തുന്നത്.