വിഷുവിനോടനുബന്ധിച്ച് ജില്ലയിലെ ‘വിഷുക്കണി 2018’ പഴം-പച്ചക്കറി വിപണികളുടെ ജില്ലാതല ഉദ്ഘാടനം കോടോം-ബേളൂര്‍ പഞ്ചായത്തിലെ ഒടയംചാലില്‍ നടന്നതി. പരപ്പ ബ്ലോക്ക് പ്രസിഡന്റ് പി രാജന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.കോടോം-ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷതവഹിച്ചു. കാസര്‍കോട് കൃഷി ഡെപ്യുട്ടി ഡയറക്ടര്‍ മേരി ജോര്‍ജ് ആദ്യവില്‍പ്പനനടത്തി. കൃഷി ഡെപ്യുട്ടി ഡയറക്ടര്‍ എസ്.സുഷമ, കൃഷി അസി.ഡയറക്ടര്‍ ജി.എസ് സിന്ധുകുമാരി,ബ്ലെസി, കെ.എല്‍ ജ്യോതി തുടങ്ങിയവര്‍ പങ്കെടുത്തു.
കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന പഴം-പച്ചക്കറികള്‍ അധികവില നല്‍കി സംഭരിച്ച് ഗുണഭോക്താക്കള്‍ക്ക് പൊതുവിപണിയിലേക്കാള്‍ 30ശതമാനം വിലക്കുറവിലാണ് വില്‍ക്കുന്നത്.
വിഷുവിനോട് അനുബന്ധിച്ച് കൃഷി വകുപ്പ്, കുടുംബശ്രീ, ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ എന്നിവരുടെ സഹകരണത്തോടെയാണ് രണ്ടുദിവത്തെ പഴം പച്ചക്കറി വിപണി ഒരുക്കിയിരിക്കുന്നത്. കൃഷി വകുപ്പ് പഞ്ചായത്ത് തലത്തില്‍ ആഴ്ച ചന്തകള്‍ മുഖേന 20 വിപണികളാണ് ഒരുക്കിയിരിക്കുന്നത്. കൃഷി വകുപ്പിന്റെ വിപണികള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ കുടുംബശ്രീ 18 വിപണികളും മുനിസിപ്പാലിറ്റികളില്‍ വി.എഫ്.പി.സി.കെയുടെ മൂന്ന് വിപണികളും തുടങ്ങിയിട്ടുണ്ട്്.
വിഷുക്കാലത്തെ പഴം, പച്ചക്കറികളുടെ വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരംഭിക്കുന്ന വിപണികളിലൂടെ ലഭിക്കുന്ന സേവനം പൊതുജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.